ഒറ്റ നോട്ടത്തില്‍

വെളളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത്
 
വികസന സ്ഥിതി അവസ്ഥ
 
തൃശ്ശൂർ ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെള്ളാങ്കല്ലൂർ ബ്ലോക്കിൻ്റെ ആസ്ഥാനം ഇരിങ്ങാലക്കുടയിൽ നിന്നും 9 കി.മി. തെക്ക് ഭാഗത്ത് തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡിൽ നിന്നും 1 കി.മി. കിഴക്കുമാറി സ്ഥിതി ചെയ്യുന്നു. 1956ൽ മറ്റ് വികസന ബ്ലോക്കുകളോടൊപ്പം ഈ ബ്ലോക്കും നിലവിൽ വന്നു. ഓഫീസിനു സ്ഥിരമായി ഒരു കെട്ടിടം നിർമ്മിച്ചത് 1956ലാണ്. 1956 ഡിസംബർ 26-ാം തിയ്യതി അന്നത്തെ അഡീഷണൽ ഡെവലപ്പ്മെൻ്റ് കമ്മീഷണറായിരുന്ന ശ്രീ. അബ്ദുൽസലാം ഐ.എ.എസ്. ആണ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചക്കാലമറ്റത്ത് കണിച്ചായി ജോർജ് അന്തപ്പൻ എന്നയാൾ സൗജന്യമായി നൽകിയ രണ്ടേക്കർ നാൽപ്പത് സെൻ്റ് ഭൂമിയിലാണ് ബ്ലോക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
 
പ്രവർത്തനം ആരംഭിച്ച കാലത്ത് 4 പഞ്ചായത്തുകളാണ് ബ്ലോക്കിൻ്റെ അധികാരപരിധിയിൽ ഉണ്ടായിരു ന്നത്. വെളളാങ്കല്ലൂർ, പടിയൂർ, വേളൂക്കര, പുത്തൻചിറ എന്നിവയായിരുന്നു അവ. എന്നാൽ 1977ൽ പടിയൂർ പഞ്ചായത്തിനെ വിഭജിച്ച് പൂമംഗലം എന്ന പേരിൽ മറ്റൊരു പഞ്ചായത്ത് കൂടി രൂപീകരിച്ചു. അങ്ങനെ ബ്ലോക്കിന്റെ കീഴിൽ നിലവിൽ അഞ്ച് ഗ്രാമപഞ്ചായത്തുകൾ ഉണ്ട്. വില്ലേജ് അടിസ്ഥാനത്തിൽ താഴെ പറയുന്ന വില്ലേജുകൾ ബ്ലോക്കിൻ്റെ പരിധിയിൽ വരും.
 
1. തെക്കുംകര, വടക്കുംകര, കാരുമാത്ര, വളളിവട്ടം വില്ലേജുകൾ കൂടിച്ചേർന്നതാണ് വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത്.
 
2. പുത്തൻചിറ വില്ലേജ് ഉൾക്കൊള്ളുന്നതാണ് പുത്തൻചിറ ഗ്രാമപഞ്ചായത്ത്
 
3. പൂമംഗലം വില്ലേജും, നവലശ്ശേരി വില്ലേജിൻ്റെ ഒരു ഭാഗവും ഉൾക്കൊള്ളുന്നതാണ് പൂമംഗലം പഞ്ചായത്ത്.
 
4. മനവലശ്ശേരി വില്ലേജ്, വേളൂക്കര, കൊറ്റനെല്ലൂർ, കടുപ്പശ്ശേരി വില്ലേജ് എന്നിവ ഉൾക്കൊള്ളുന്നതാണ് വേളൂക്കര ഗ്രാമപഞ്ചായത്ത്
 
5. എടതിരിഞ്ഞി, പടിയൂർ വില്ലേജുകൾ എന്നിവ ചേർന്നതാണ് പടിയൂർ ഗ്രാമപഞ്ചായത്ത്.
 
ഭൂപ്രകൃതി:
 
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട മുനിസിപ്പൽ പ്രദേശങ്ങളുടെ മധ്യഭാഗത്തായി 5 പഞ്ചായത്തുകളിലായി 105.08 ച.കി.മീ. വിസ്തൃതിയാണ് വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിനുള്ളത്. കിഴക്ക് മാള-ഇരിങ്ങാലക്കുട ബ്ളോക്കും പടിഞ്ഞാറ് കനോലി കനാലും തെക്ക് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയും വടക്ക് ഇരിങ്ങാലക്കുട ബ്ലോക്കും ഈ ബ്ലോക്കിൻ്റെ അതിർത്തികളാണ്. ഒരു കാലത്ത് കോവിലകങ്ങളും, മനകളും ഭരണം നടത്തിയ ഈ പ്രദേശം ഇപ്പോൾ പ്രാദേശിക ജനാധിപത്യ ഭരണകൂടങ്ങളുടെ ഉൾതുടിപ്പുകൾ ഏറ്റുകൊണ്ട് വികസന പ്രക്രി യകളുടെ പുത്തൻ ചക്രവാളങ്ങളിലേക്ക് ഉയർന്നു പോകുകയാണ്.
 
ദേശീയപാതകളായ എൻ.എച്ച്. 17നെയും എൻ.എച്ച്. 47നെയും ബന്ധിപ്പിക്കുന്ന ചാലക്കുടി - മതിലകം റോഡ് ബ്ലോക്കിന്റെ വടക്കുഭാഗത്തുകൂടി കടന്നുപോകുന്നു. കനോലിക്കനാൽ ബ്ലോക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ ജനജീവിതത്തെ വലിയൊരളവോളം സ്വാധീനിക്കുന്നു. പടിയൂർ, പൂമംഗലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഷൺമുഖം കനാൽ നല്ലൊരു ജലസ്രോതസ്സാണ്. ശുദ്ധജലം ലഭിക്കുന്ന അനേകം കുളങ്ങളും കിണറുകളും ഉണ്ടെങ്കിലും ബ്ലോക്ക് പഞ്ചായത്തിന്റെ പലഭാഗങ്ങളിലും ഓരുജലം മാത്രമാണ് ലഭിക്കുന്നത്. വെള ളാങ്കല്ലൂർ, പടിയൂർ പഞ്ചായത്തുകളുടെ പല വാർഡുകളും കായലുകളാൽ ചുറ്റപ്പെട്ടതും ഉപ്പുവെള്ളം കയനു ന്നതുമായ പ്രദേശങ്ങളാണ്. കായലോരപ്രദേശങ്ങളിൽ ധാരാളം തോടുകൾ മുമ്പുണ്ടായിരുന്നു. ഇവ മുൻ കാലങ്ങളിൽ കൊച്ചി, ആലപ്പുഴ തുടങ്ങിയ വ്യാപാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചിരുന്ന ജലപാതകളായിരുന്നു.
 
ഇത്തരം തോടുകൾ കാലക്രമേണ മൂടിയതും അവ ജനവാസകേന്ദ്രങ്ങളായി മാറിയതും ഉപരിതല ശുദ്ധജല ത്തിൻ്റെ അളവ് കുറച്ചു. പുത്തൻചിറയുടെയും വെള്ളാങ്കല്ലൂരിൻ്റെയും പല ഭാഗങ്ങളും ചെങ്കൽ നിറഞ്ഞ കൽപ്ര ദേശങ്ങളാണ്. കൃഷിക്കനുയോജ്യമായ ചെമ്മണ്ണ് കിഴക്കൻ പ്രദേശങ്ങളിലും ചരൽ നിറഞ്ഞ പൊടിമണ്ണ് പടി ഞ്ഞാറൻ മേഖലകളിലും കാണപ്പെടുന്നു. ബ്ലോക്ക്‌പഞ്ചായത്തിൻ്റെ സാമൂഹ്യ സാംസ്‌കാരിക മനുഷ്യവിഭവ മേഖ ലകൾ പരിശോധിക്കുന്നതിൻ്റെ ഭാഗമായി വിവിധ ഗ്രാമപഞ്ചായത്തുകളെക്കുറിച്ച് അറിയുവാൻ ശ്രമിക്കുന്നതാണ്